Wednesday 17 July 2013

അനശ്വരതയുടെ കൊയ്ത്തുകാരൻ


“People really do like seeing their best friends humiliated; a large part of 

the friendship is based on humiliation; and that is an old truth,well known to 

all intelligent people.”   :-- Fyodor Dostoyevsky

        

വണ്ടിയിറങ്ങി നദിക്കരയിലേക്ക് നടക്കുമ്പോള്‍ ദസ്തയേവ്സ്കി പറഞ്ഞു .

"എനിക്കൊരു വിശ്വാസം തരാന്‍ ആരും ഉണ്ടായിരുന്നില്ല ഞാനെന്നും 


എകാകിയായിരുന്നു .പക്ഷെ,ഇപ്പോള്‍ അങ്ങനെയല്ല 

തോന്നുന്നത്..ആര്‍ക്കറിയാം,ഇനിയായിരിക്കും എന്‍റെ ജീവിതം തുടങ്ങുന്നത് .

ഇന്നലെ രാത്രി മുഴുവന്‍ ഞാന്‍ മുട്ടിന്മേല്‍ നിന്ന് ദൈവത്തോട് അപേക്ഷിച്ചു


 ,എന്‍റെ പിഴകള്‍ പൊറുക്കണേ എന്ന് .. അന്നയ്ക്കറിയാമോ ,ഇങ്ങനത്തെ 

ദാരുണമായ ഒരവസ്ഥയില്‍ ഒരെഴുത്തുകാരന്‍ ആയിരിക്കുക എന്നുള്ളത് 

കഠിനമായ ഒരു കാര്യമാണ് .എനിക്ക് വേറെ നിവൃത്തിയില്ല എനിക്കിപ്പോള്‍ 

ഒറ്റ പേടിയെ ഉള്ളു .ദൈവം കാണിച്ചു തന്ന ഈ സ്നേഹം എനിക്ക് 

നഷ്ടപ്പെടുമോ എന്ന് "

അന്നയുടെ നേരെ കൈ ചൂണ്ടിക്കൊണ്ടാണ് ദസ്തയേവ്സ്കി അത് പറഞ്ഞത് .

അപ്പോള്‍ അന്ന ചോദിച്ചു .


"എന്തൊക്കെയാണ് പറയുന്നത് ??എനിക്കൊന്നും മനസ്സിലാവുന്നില്ല "

"അതല്ലെന്നേ ..മറ്റുള്ളവര്‍ വിചാരിച്ചേക്കും ഞാനിനി അന്നയുടെ ജീവിതം 


കൂടി 

ദുരിതവും ശാപവും കൊണ്ട് നിറയ്ക്കുമെന്ന്"

"അങ്ങനെയൊന്നും ആരും വിചാരിക്കില്ല .അല്ലെങ്കില്‍ ആരെങ്കിലും അങ്ങനെ 


വിചാരിച്ചാല്‍ നമുക്കെന്താ നഷ്ടം?"

"എന്നെ വിമര്‍ശിക്കാന്‍ അവസരം കാത്തിരിക്കുന്നവരാണ് ചുറ്റും "

"നമ്മളത് ഗൌനിക്കണ്ട .പോരേ ?ചിലര്‍ക്ക് അസൂയയും കാണുമായിരിക്കും


 .മനപൂര്‍വം കൊച്ചാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അറിയാമല്ലോ 

ദസ്തയേവ്സ്കി അവരെക്കാളൊക്കെ വലിയ ഒരാളാണെന്ന് "

"അവരൊക്കെ വിലയിരുത്തുന്നത് ഇത് വരെ കണ്ടത് വച്ചാണ് 


.ദസ്തയേവ്സ്കി അനശ്വരതയുടെ കൊയ്ത്തുകാരനാണെന്ന് അറിയുന്ന എത്ര 

പേരുണ്ട് ....?"

ദസ്തയേവ്സ്കിയുടെ ഉദ്ദീപ്തമായ കണ്ണുകളിലേയ്ക്ക് നോക്കി 


മോഹിപ്പിക്കുന്ന ഒരു ചിരിയോടെ അന്ന പറഞ്ഞു ...

"അങ്ങനെ വിചാരിക്കുന്ന ഒരാളെ എനിക്കറിയാം ..അന്ന ..അന്ന ഗ്രിഗറിവ്നാ


 സ്നിറ്റ്കിന .

വിപ്ലവം ഗര്ഭം ധരിച്ച എഴുതുകാരാൻ ആണ് എന്നാ നെരുദയുദെ 


വിശേഷണത്തിൽ കൂടുതൽ ഒന്നും ദാസ്തവസ്കിക്ക് ആവശ്യം ഇല്ല ......



courtesy Panku :)