Friday 21 March 2014

"മുലഞരമ്പുകൾ" എം സുകുമാരന്റെ ഒരു ചെറുകഥയാണ്, പട്ടിണിയിൽ

 നിന്നും മരണത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ഒരു കുടുംബത്തിന്റെ 

അവസാന തുടിപ്പുകൾ ആണ് ഇതിവൃത്തം.ആത്മഹത്യ ചെയ്യാൻ 

തീരുമാനിക്കുകയും അതിനു വേണ്ടി റെയിൽവേ ട്രാക്ക് ലക്‌ഷ്യം വെച്ച്

പുറപ്പെടുകയും ചെയ്യുന്ന ഭർത്താവിനോട് ഒരു തരാം പുച്ഛം കലർന്ന 

ഭാവത്തിൽ ഭാര്യ വള്ളി പറയുന്നു " ഈ കരയുന്ന കുഞ്ഞിനു ഒരു മുല കുപ്പി 

എങ്കിലും വാങ്ങി കൊടുത്തിട്ട് പോയി ചാവു മനുഷ്യാ" എന്ന്.

അതിനു വേണ്ടി ഉള്ള അയാളുടെ അലചിനിടെ മലമ്പനി പിടി പെട്ട് 


അയാളുടെ ഭാര്യ മരിക്കുന്നു.

, പ്രണയിച്ചു വിവാഹം ചെയ്തവരാണവർ,

എത്ര അലഞ്ഞിട്ടും ഒരു മുല കുപ്പി കണ്ടെത്താതെ ഒടുക്കം അയാളുടെ പിഞ്ചു 


കുഞ്ഞിനെ റെയിൽവേ ട്രാകിൽ എറിയുകയും അയാളെ പോലീസ് അറസ്റ്റ് 

ചെയ്യുകയും ചെയ്യുന്നിടത്താണ് കഥ അവസാനിക്കുന്നത്.

വിശപ്പും ദാഹവും ശമിച്ചാൽ മാത്രം ഉണ്ടാകുന്ന വികാരങ്ങൾ ആയിരിക്കും 


പ്രണയവും വിരഹവും എല്ലാം, കഴിഞ്ഞ ദിവസം സൈറ്റിലെ ഒരു 

തൊഴിലാളി സുഹ്ര്തിനോട് കുറച്ചു നേരം സംസാരിച്ചു അയാൾ വന്നിട്ട് 

അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു എന്ത് കൊണ്ട് പോകുന്നില്ല എന്നാ 

ചോദ്യത്തിന് " വീട്ടില് മൂന്നു നേരം ആഹാരം കഴിച്ചു തുടങ്ങിയിട്ട് അധികം

 നാൾ ആയില്ല " എന്നായിരുന്നു മറുപടി

ഒരു ബിസ്കറ്റ് നേരെ നീട്ടിയപ്പോ അത് വാങ്ങിച്ചു എന്നിട്ട് വീണ്ടും പറഞ്ഞു


 ഇതൊന്നും കഴിച്ചു ശീലം ഇല്ല അത് കൊണ്ട് തന്നെ പേടിയാ രുചി പിടിച്ചാ

 പ്രശ്നം ആണ് സർ എന്ന്, അയാൾ നടന്നു പോകുന്നത് നോക്കി നിന്ന് കൊണ്ട് 

ഒരു നെടു വീർപ്പിട്ടു , കപ്പിത്താനെ പോലെ ആണ് പ്രവാസിയും തോൽക്കാൻ 

കഴിയില്ല അയാൾ തോറ്റാൽ ഒരു കൂട്ടം ആളുകൾ തോറ്റു പോവും.